കൊച്ചി: പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ ചേർന്ന് പോളണ്ടിൽ ആരംഭിച്ച പോളിഷ് - ഇന്ത്യൻ സ്റ്റാർട്ടപ്പിലെ ബീയർ ബ്രാൻഡായ "മലയാളി " ആഗോള അംഗീകാരങ്ങൾ നേടി രാജ്യത്തിനും നാടിനും അഭിമാനമായി.
ലാഗര് വിഭാഗത്തിൽ സ്വർണവും നോൺ ആൽക്കഹോളിക് ചെക്ക് സ്റ്റൈൽ ഇനത്തിൽ വെങ്കല മെഡലുമാണ് ബ്രാൻഡ് സ്വന്തമാക്കിയത്. യു കെയിലെ നോർവിച്ചിൽ നടന്ന ചടങ്ങിൽ കമ്പനി പ്രമോട്ടർമാരായ ചന്ദ്രമോഹൻ നെല്ലൂരും സർഗേവ് സുകുമാരനും അവാർഡുകൾ സ്വീകരിച്ചു. ......
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം പള്ളിയിൽ ആഘോഷിക്കുമെന്ന ബിജെപി നിലപാട് വിവാദമാകുന്നു. സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ാം ജന്മദിനം തൊടുപുഴ മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളിയിൽ ആഘോഷിക്കുമെന്ന് വ്യക്തമാക്കി ബിജെപി പോസ്റ്റർ പുറത്തിറക്കിയിരുന്നു. ......
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് എംപിമാർ എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണ് വോട്ട് ചെയ്തെന്ന് ആരോപണം. തെലങ്കാന നിയമസഭാംഗവും ഭാരത് രാഷ്ട്ര സമിതി നേതാവുമായ പാഡി കൗശിക റെഡ്ഡിയാണ് കോൺഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ......
തമിഴ്നാട്ടിൽ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് പ്രണയിച്ച യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിലെന്ന് ആരോപണം. പട്ടികജാതി വിഭാഗത്തിൽപെട്ട വൈരമുത്തു എന്ന ഇരുപത്തെട്ടുകാരനെയാണ് തിങ്കളാഴ്ച്ച രാത്രിയിൽ ആറംഗ സംഘം മയിലാടുതുറൈയ്ക്ക് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ......
കാസർകോഡ് ചന്തേരയിൽ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് പതിനാറുകാരനെ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും (എഇഒ) ആർപിഎഫ് ജീവനക്കാരനും ഉൾപ്പെടെ 9 പേരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇതിൽ 7 പേരെ കോടതി റിമാൻഡ് ചെയ്തു. ......
കൊച്ചി, സെപ്തംബര്‍ 17,2025: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള ഭാരതി എയര്‍ടെല്ലിന്റെ പദ്ധതികളിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) അടുത്തിടെ പുറത്തുവിട്ട വിവരങ്ങള്‍ ഇത് വ്യക്തമാക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഐ4സി റിപ്പോര്‍ട്ടുകള്‍ പ്രകാരം, എയര്‍ടെല്‍ നെറ്റുവര്ക്കിലെ സാമ്പത്തിക നഷ്ടങ്ങളുടെ മൂല്യം 68.7% വും, സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 14.3% ത്തിന്റേയും കുറവുണ്ടായി. ......
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങൾക്കൊപ്പമുണ്ടായിരുന്ന സ്വർണപീഠം എവിടെയെന്നറിയില്ലെന്ന് സ്പോൺസർ. ദ്വാരപാലക ശിൽപങ്ങൾക്കൊപ്പം മൂന്നു പവൻ സ്വർണം ഉപയോഗിച്ച് സ്വർണ പീഠം കൂടി നിർമിച്ച് നൽകിയിരുന്നു എന്നാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തൽ. അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശിൽപ്പത്തിൽ ഘടിപ്പിക്കാൻ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്നും ഇദ്ദേഹം പറയുന്നു.
2019-ലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ചെമ്പുപാളികൾക്ക് സ്വർണംപൂശിയത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു സ്വർണംപൂശൽ പ്രവർത്തികൾ നടന്നത്. ......
ഇപ്പോഴും ദുരൂഹ കഥാപാത്രമായി തുടരുന്ന മാസ്ക് മാൻ ചിന്നയ്യയ്ക്ക് ബെൽത്തങ്ങടി കോടതി ജാമ്യം നിഷേധിച്ചു. ധർമ്മസ്ഥല ക്ഷേത്ര പരിസരത്ത് നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ രഹസ്യമായി മറവു ചെയ്തിട്ടുണ്ടെന്നും അവരെല്ലാം ലൈഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നുമുള്ള അയാളുടെ വെളിപ്പെടുത്തൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ......
എട്ടുവയസുകാരിയോട് എട്ടുവയസുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മലപ്പുറം സ്വദേശി തമിഴ്നാട്ടിൽ അറസ്റ്റിൽ. പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ(30) ആണ് താംബരത്ത് അറസ്റ്റിലായത്. ......
വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. ......